ശ്രീകൃഷ്ണപുരം: ലോക ബാലികാ ദിനത്തോട് അനുബന്ധിച്ച് ശ്രീകൃഷ്ണപുരം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മൂന്നര വയസുകാരി എ. അഷ്മികയെ പഞ്ചായത്ത് പ്രസിഡന്റ് സി. രാജിക ഉപഹാരം നൽകി അനുമോദിച്ചു. ചടങ്ങിൽ പഞ്ചായത്ത് അംഗം ഉഷാകുമാരി അദ്ധ്യക്ഷയായി. ലയൺസ് ക്ലബ് ഇന്റർ നാഷണൽ റീജ്യൺ ചെയർമാൻ എ.കെ. ഹരിദാസ് മുഖ്യാതിഥിയായി. ക്ലബ് പ്രസിഡന്റ് ഭാസ്‌കർ പെരുമ്പിലാവിൽ, ഡയറക്ടർ മണികണ്ഠൻ മഠത്തിൽ, ഡോ. എൻ. അരവിന്ദാക്ഷൻ, ഡോ. ബാബുരാജ് പരിയാനംമ്പറ്റ, വൈസ് പ്രസിഡന്റ് സത്യൻ, സെക്രട്ടറി അരുൺ രവി എന്നിവർ പങ്കെടുത്തു.