മുണ്ടക്കയം: മുരിക്കുംവയൽ ശ്രീശബരീശ കോളേജിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട ട്രൈബൽ വിദ്യാർത്ഥികൾക്കായി സിവിൽസർവീസ് ഓറിയന്റേഷൻ പ്രോഗ്രാം നടന്നു. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായിരുന്ന റ്റി.കെ. എ. നായർ സംവദിച്ചു. മലയരയ എഡ്യൂക്കേഷൻ ട്രസ്റ്റ് ചെയർമാൻ കെ.ആർ ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. എം.ആർ ഉണ്ണി മുഖ്യപ്രഭാഷണം നടത്തി. ശബരീശ പ്രിൻസിപ്പൽ വി.ജി ഹരീഷ് കുമാർ, ഐക്യ മല അരയ മഹാസഭ പ്രസിഡന്റ് സി. ആർ ദിലീപ്കുമാർ, ജനറൽ സെക്രട്ടറി പി.കെ സജീവ്, മനോജ് കുമാർ, കവിത രാജൻ, പ്രൊഫ. നന്ദകിഷോർ, പ്രൊഫ. സ്വാതി കെ.ശിവൻ, അരവിന്ദ് ഷാജി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |