തായ്പേയ്: തെക്കൻ തായ്വാനിലെ കെട്ടിടത്തിലുണ്ടായ അഗ്നിബാധയിൽ 46 മരണം. 41 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പ്രാദേശിക സമയം പുലർച്ചെ മൂന്നോടെയാണ് 13 നിലകളുള്ള കെട്ടിടത്തിന് തീപിടിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീ ഏറെ പടർന്ന ശേഷമാണ് അഗ്നിശമന സേന വിവരമറിഞ്ഞത്. കെട്ടിടത്തിന് ഏകദേശം 40 വർഷം പഴക്കമുണ്ട്. താഴത്തെ നിലകളിൽ കടകളും മുകളിൽ അപ്പാർട്ടുമെന്റുകളുമാണ് ഉണ്ടായിരുന്നത്. കെട്ടിടം ഏതാണ്ട് പൂർണമായും നശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |