ജനീവ: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിലേക്ക് വൻ ഭൂരിപക്ഷത്തോടെ ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. കൗൺസിലിലെ ഇന്ത്യയുടെ നിലവിലെ കാലാവധി ഡിസംബർ 31 ന് അവസാനിക്കും. ഇത് ആറാം തവണയാണ് ഇന്ത്യ കൗൺസിലിൽ അംഗമാകുന്നത്. 2022 മുതൽ 2024 വരെയാണ് കാലാവധി. ആകെ 18 പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തു. വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 193 അംഗങ്ങളിൽ 184 പേർ ഇന്ത്യയ്ക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |