SignIn
Kerala Kaumudi Online
Saturday, 20 April 2024 8.49 AM IST

വരവേൽക്കാനൊരുങ്ങി പുതുപ്പാടി,​ സഞ്ചാരികളേ ഇതിലെ

1

താമരശ്ശേരി: വിനോദ സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങുകയാണ് പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ ടൂറിസം മേഖലകൾ. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ പെയ്യുന്ന ലക്കിടിയുടെ പ്രാന്തപ്രദേശമായ പുതുപ്പാടിയുടെ മലയോരമേഖലകളിൽ ചെറുതും വലുതുമായ നിരവധി വെള്ളചാട്ടങ്ങളുണ്ട്. കൂടാതെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന 2 പാർക്കുകളുമുണ്ട്.

കൊവിഡ് പ്രതിസന്ധി മൂലം നിശ്ചലമായി കിടന്നിരുന്ന മേഖലകളിൽ ഇപ്പോൾ അവധി ദിവസങ്ങളിൽ ടൂറിസ്റ്റുകൾ എത്തി തുടങ്ങിയിട്ടുണ്ട്. കക്കാട് വനമേഖല ഉൾപ്പെടുന്ന ഇക്കോടൂറിസം പദ്ധതി, കാക്കവയൽ കേന്ദ്രീകരിച്ചുള്ള വനപർവം പദ്ധതി, ടൂറിസ്റ്റുകളെ ഏറെ ആകർഷിക്കുന്ന 9 ഹെയർപിൻ വളവുകളോട്കൂടിയ താമരശേരി ചുരം എന്നിവ പുതുപ്പാടിയുടെ സ്വന്തമാണ്.

അവധി ദിവസങ്ങളിൽ ടൂറിസ്റ്റുകളുടെ പറുദീസയാണ് താമരശേരി ചുരം. ഒൻപതാം വളവിന് മുകളിലുള്ള വ്യൂപോയിന്റിൽ ഗതാഗത കുരുക്ക് വരെ ഉണ്ടാകാറുണ്ട്.

കക്കാട് ഇക്കോടൂറിസം പദ്ധതിയിൽ ഏകദേശം 2 കിലോമീറ്റർ വരെ കാടിനുള്ളിൽ കൂടി സഞ്ചരിക്കാം. ഇളം തണുപ്പും മരങ്ങളും വള്ളിപടർപ്പുകളും സഞ്ചാരികളെ ആകർഷിക്കും. കൂടാതെ ചെറിയൊരു അണക്കെട്ടും തൂക്കുപാലവും കുളിക്കാനുള്ള സൗകര്യവും ഉണ്ട്.

വനംവകുപ്പിന് കീഴിലുള്ള വനപർവം ഒരു ജൈവവൈവിദ്ധ്യ പാർക്കാണ്. പ്രവേശനത്തിന് ടിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. വനംവകുപ്പിന്റെ നേതൃത്വത്തിൽ സഞ്ചാരികളെ ആകർഷിക്കാൻ രീതിയിൽ വിവിധ വികസനപ്രവർത്തികൾ നടത്തിയിട്ടുണ്ട്. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന എ.ബി.സി ജെൽ എന്ന പാർക്കിൽ ബോട്ട് സർവീസും ഒരു കാടിന്റെ അനുഭൂതിയും കുറഞ്ഞ ചിലവിൽ യഥേഷ്ടം ആസ്വദിക്കാം. പുതുപ്പാടി പഞ്ചായത്തിൽ അല്ലെങ്കിലും പുതുപ്പാടിയോട് ചേർന്ന് കിടക്കുന്ന നോളഡ്ജ് സിറ്റി കാണുന്നതിനും നിരവധി ടൂറിസ്റ്റുകളാണ് എത്തുന്നത്.

 തൊഴിലവസരങ്ങളും

ടൂറിസ്റ്റുകളുടെ വരവോടെ നിശ്ചലമായി കിടന്നിരുന്ന ഹോട്ടൽ വ്യവസായവും തട്ടുകടകളും സജീവമായിതുടങ്ങി. കൊവിഡ് മൂലം ജോലി നഷ്ടപ്പെട്ട നിരവധി പ്രവാസികളാണ് തട്ടുകടകളിലൂടെ ഉപജീവനം കണ്ടെത്താൻ തുടങ്ങിയിരിക്കുന്നത്. ചെറുതും വലുതുമായ റിസോർട്ടുകളും അറേബ്യൻ ഫുഡുകൾ തയ്യാറാക്കുന്ന നിരവധി ഹോട്ടലുകളുമാണ് ദേശീയപാതയുടെ ഇരുവശവും ടൂറിസ്റ്റുകളെ ആകർഷിക്കാൻ ഒരുങ്ങിയിരിക്കുന്നത്.

ടൂറിസ്റ്റുകളുടെ വരവ് പുതുപ്പാടിയുടെ വാണിജ്യ മേഖലകളെയും ടൂറിസം മേഖലകളേയും ഉണർത്തിയിട്ടുണ്ട്. താമരശേരി ചുരം കേന്ദ്രീകരിച്ചുള്ള ടൂറിസം സാധ്യതകൾ പ്രയോജനപെടുത്തും.

അഡ്വ. ആയിഷക്കുട്ടി സുൽത്താൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

കേന്ദ്രങ്ങൾ

കക്കാട് ഇക്കോടൂറിസം

വനപർവം

താമരശേരി ചുരം

2 സ്വകാര്യ പാർക്കുകൾ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.