ന്യൂഡൽഹി : ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ ചിത്രം പുറത്തുവിട്ടതിൽ പ്രതികരിച്ച് കുടുംബം.
കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ മൻമോഹൻ സിംഗിനെ കാണുന്ന ചിത്രമാണ് പുറത്തുവന്നത്. സംഭവത്തിൽ കുടുംബാംഗങ്ങൾ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.
ചിത്രം പകർത്തരുതെന്ന് അമ്മ പറഞ്ഞിഡട്ടും അത് വകവെക്കാതെ മന്ത്രിയുടെ ഒപ്പമെത്തിയ ഫോട്ടോഗ്രാഫർ ചിത്രം പകർത്തിയെന്നും മൻമോഹൻ സിംഗിന്റെ മകൾ ധമാൻ സിംഗ് പറഞ്ഞു. സംഭവം കുടുംബത്തെ വേദനിപ്പിച്ചുവെന്നും ധമാൻ സിംഗ് പ്രതികരിച്ചു.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുൻ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മൻമോഹൻ സിംഗിനെ ബുധനാഴ്ചയാണ് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്. എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് മൻമോഹൻ സിംഗിനെ ചികിത്സിക്കുന്നത്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നാണ് മന്മോഹന് സിംഗിന്റെ ഓഫീസ് പ്രതികരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |