SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.55 PM IST

മഴ തുടർന്നാൽ മണ്ണിടിച്ചിൽ : 78 സ്ഥലങ്ങളിൽ ജാഗ്രത

kuranchery

  • 415 കുടുംബങ്ങളെ മാറ്റി താമസിപ്പിക്കണം
  • തലപ്പിള്ളിയിൽ ഭീഷണിയുള്ളത് 169 കുടുംബങ്ങൾക്ക്

തൃശൂർ: കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ വിവിധ പ്രദേശങ്ങളിലായി 78 സ്ഥലങ്ങളിൽ മണ്ണിടിച്ചിലിന് സാദ്ധ്യത. ഇതേത്തുടർന്ന് മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം രംഗത്തെത്തി. ഇതിൽ 60 ഓളം സ്ഥലങ്ങളിൽ 415 കുടുംബങ്ങളെ മാറ്റി പാർപ്പിക്കണമെന്നാണ് നിർദ്ദേശം.

ജില്ലാ മണ്ണ് സംരക്ഷണ വകുപ്പും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും നടത്തിയ പരിശോധനയിലാണ് അപകട സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം തിരുവില്വാമലയിൽ മഴ ശക്തമായതോടെ മണ്ണിടിച്ചിലുണ്ടായിരുന്നു. തലപ്പിള്ളി താലൂക്കിൽ 17 കേന്ദ്രങ്ങളിലും മുകുന്ദപുരം താലൂക്കിൽ പത്തും ചാലക്കുടിയിൽ 13 ഉം കേന്ദ്രങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. തലപ്പിള്ളിയിൽ മാത്രം 169 കുടുംബങ്ങളെ മാറ്റി താമസിപ്പിക്കണമെന്നാണ് നിർദ്ദേശം.

കുറാഞ്ചേരിയിൽ കയർ ഭൂവസ്ത്രം നടപ്പായില്ല

2018ലെ പ്രളയത്തിൽ മണ്ണിടിച്ചിൽ ഉണ്ടായ കുറാഞ്ചേരിയിൽ നിലവിൽ ഭീഷണിയില്ല. എന്നാൽ ഇവിടെ മണ്ണ് സംരക്ഷണ വകുപ്പ് തയ്യാറാക്കിയ കയർ ഭൂ വസ്ത്രം പദ്ധതി വനം വകുപ്പിന്റെ അനുമതിയില്ലാത്തതിനെ തുടർന്ന് നടപ്പാക്കാനായില്ല. വനം വകുപ്പ് നടപ്പാക്കുമെന്ന ഉറപ്പിനെ തുടർന്ന് മണ്ണ് സംരക്ഷണ വകുപ്പ് അധികൃതർ പിന്മാറി. അതേസമയം വനം വകുപ്പ് ഈ പ്രദേശത്ത് മുള ഉൾപ്പെടെ കൂടുതൽ വേരുകളുള്ള മരം വച്ച് പിടിപ്പിച്ചിട്ടുണ്ട്. നിലവിൽ കുറാഞ്ചേരിയിൽ ഭീഷണിയില്ലെന്നാണ് കണ്ടെത്തൽ. മഹാപ്രളയത്തിൽ 19 പേരാണ് മണ്ണിടിച്ചിലിൽ മരിച്ചത്.

മണ്ണിടിച്ചിൽ ഭീഷണിയുള്ള സ്ഥലങ്ങൾ

തലപ്പിള്ളി താലൂക്ക്

പള്ളൂർ കുംഭാര കോളനി, സാംബവ കോളനി, ചിറകോളനി, വരവൂർ പുറശേരി കോളനി, കോട്ടക്കുന്ന് കോളനി, കൊണ്ടാഴി മേലെ മുറി കോളനി, ചെറുതുരുത്തി പൈങ്കുളം റെയിൽവേ ഗേറ്റ്, പുലാക്കോട് പാറക്കുന്ന് കോളനി, എങ്കക്കാട് ഊത്രാളിക്കാവ് ലക്ഷം വീട് കോളനി, വടക്കാഞ്ചേരി നെല്ലിക്കുന്ന് കോളനി, ദേശമംഗലം സാംബവ കോളനി, കുന്നുംപുറം, വേസ്റ്റർ ആഡിറ്റോറിയം പരിസരം, ഗ്രൗണ്ട്, തലശേരി മേലെശേരി പള്ളി പരിസരം, ചേലക്കര കുറുമല.

ചാലക്കുടി താലൂക്ക്

മുപ്ലിയം മുനിയാട്ടുകുന്ന്, പരിയാരം കാഞ്ഞിരപ്പിള്ളി കോളനി, അതിരപ്പിള്ളി മൈലാടും പാറ, പണ്ടാരം പാറ, കുറ്റിച്ചിറ കോർമല, വീരൻചിറ, വെട്ടിക്കുഴി എസ്.ടി കോളനി, ആറേശ്വരം, മറ്റത്തൂർ ആറേശ്വരം, വെള്ളിക്കുളങ്ങര മോനോടി, പത്തംകുളങ്ങര, കോശേരി ബാലൻപീടിക, ചന്ദനക്കുന്ന്

മുകുന്ദപുരം താലൂക്ക്

മംഗലംതണ്ട് കോളനി, കുന്നത്തുപാടം, കുമാരസഭ കോളനി, പുത്തൻചിറ അംബേദ്കർ കോളനി, വാതിൽമാടം കോളനി, മുസാഫിർ കുന്ന്, ടവർ, ഓയിൽമിൽ റോഡ്, കോഴിക്കുന്ന് കോളനി, കരുവന്നൂർ പുഴയോട് ചേർന്നുള്ള വീടുകൾ.

കൊടുങ്ങല്ലൂർ താലൂക്ക്

പൊയ്യ താഴ്‌വാരം റോഡ്, മഠത്തുംപടി, വട്ടേക്കാട് കോളനി

ചാവക്കാട് താലൂക്ക്

മുല്ലശേരി കെ.എൽ.ഡി.സി ബണ്ട് റോഡ്, പൊട്ടം റോഡ്, പൂവ്വത്തൂർ കാട്ടേരി കോളനി

തൃശൂർ താലൂക്ക്

മുളയം വട്ടപ്പാറ, പൊക്കൻ കുന്ന്, പുത്തൂർ കോക്കാട്ട് കോളനി, ചിറ്റക്കുന്ന്, പീച്ചി വീണ്ടശേരി, തമ്പുരാട്ടി പടി, മാടക്കത്തറ ആനന്ദ് നഗർ, കിള്ളന്നൂർ മലവായ്, വെങ്ങിണിശേരി എം.എസ് നഗർ

കുന്നംകുളം താലൂക്ക്

ആളൂർ ചെറുകുന്ന്, മറ്റം കണ്ടാണശേരി, പോർക്കുളം കരുവാൻപടി ലക്ഷം വീട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, KURANCHERY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.