ന്യൂഡൽഹി: ഐ.ഐ.ടികളിലെ പ്രവേശനത്തിനായി ദേശീയ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ)നടത്തിയ അഡ്വാൻസ്ഡ് ജോയിന്റ് എൻട്രൻസ് (ജെ.ഇ.ഇ അഡ്വാൻസ്ഡ്) പരീക്ഷയിൽ ബോംബെ സോണിൽ നിന്നുള്ള മലയാളിയായ കാർത്തിക് സുകുമാരൻ നായർക്ക് ഏഴാം റാങ്ക്. ബോംബെ സോണിൽ രണ്ടാമനാണ്. പരീക്ഷയെഴുതിയ 1,41,699 പേരിൽ 41,862 പേർ യോഗ്യത നേടി. 6452 പേർ വനിതകളാണ്.
ഡൽഹി ഐ.ഐ.ടിക്കു കീഴിൽ പരീക്ഷയെഴുതിയ മൃദുൽ അഗർവാൾ 360ൽ 348 മാർക്കുമായി ഒന്നാം റാങ്കു നേടി. ഡൽഹിയിൽ പരീക്ഷയെഴുതി 360ൽ 286 മാർക്കു നേടിയ കാവ്യ ചോപ്രയാണ് വനിതകളിൽ മുന്നിൽ. ഫലം: jeeadv.ac.in.
കേരളത്തിൽ വിഗ്നേഷ്
കേരളത്തിൽ പരീക്ഷ എഴുതി ഒന്നാമതെത്തിയ ജെ.ആർ. വിഗ്നേഷ് ദേശീയതലത്തിൽ123-ാം റാങ്ക് നേടി. കോട്ടയം സ്വദേശികളായ ഡോ.പി.എസ്. രാജേഷിന്റെയും ജിഷയുടെയും മകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |