SignIn
Kerala Kaumudi Online
Wednesday, 18 May 2022 12.57 PM IST

ചിറയിൻകീഴ് വില്ലേജ് ഓഫീസ് ഇപ്പോഴും പരിധിക്ക് പുറത്ത്

village-office-

ചിറയിൻകീഴ്: ചിറയിൻകീഴ് വില്ലേജ് ഓഫീസ് മന്ദിരം പൂർത്തിയായിട്ട് വർഷങ്ങൾ കഴിഞ്ഞു. എന്നിട്ടും പ്രവർത്തനം മാത്രം ആരംഭിച്ചിട്ടില്ല.

ചിറയിൻകീഴ് ആൽത്തറമൂട് തിട്ടയിൽ മുക്ക് വൈ.എം.എ ജിംനേഷ്യത്തിന് സമീപം ഏകദേശം പത്ത് സെന്റിലായാണ് മന്ദിരം നിർമ്മിച്ചിരിക്കുന്നത്. വലിയ ഹാളും വരാന്തയും രണ്ടു മുറികളും അടങ്ങുന്നതാണ് മന്ദിരം. ഇഴജന്തുക്കളുടെ ആവാസകേന്ദ്രവും സാമൂഹ്യ വിരുദ്ധരുടെ ഇഷ്ട സങ്കേതവുമായിരുന്നു മുൻകാലങ്ങളിലിവിടം. ചുറ്റുമതിൽ കെട്ടി സംരക്ഷിക്കലും പെയിന്റിംഗുമെല്ലാം ഇവിടെ നടന്നിരുന്നു. നിലവിൽ കെട്ടിടത്തിന്റെ സമീപ പ്രദേശമാകെ കാടുപിടിച്ചു കിടക്കുകയാണ്. നിർമ്മാണമെല്ലാം പൂർത്തിയായ കെട്ടിടത്തിൽ ഓഫീസ് എന്നു പ്രവർത്തനം ആരംഭിക്കുമെന്ന കാര്യം മാത്രം ആർക്കും പിടിയില്ല. ജംഗ്ഷനിൽ നിന്ന് വളരെമാറി ദീർഘവീക്ഷണമില്ലാത്ത രീതിയിലാണ് മന്ദിരം നിർമിച്ചതെന്നുളള പരാതി നിലനിൽക്കുകയാണ്. ഇതിനുപുറമേ റീസർവ്വേ നടന്നപ്പോൾ വസ്തുവിന്റെ സർവ്വേ നമ്പരുകളും അനുബന്ധ രേഖകളും ശാർക്കര, ചിറയിൻകീഴ് എന്നിങ്ങനെ തരം തിരിച്ച് രണ്ടു വില്ലേജായി രേഖപ്പെടുത്താതെ രണ്ടും ഒറ്റ ബ്ലോക്കിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുകാരണം പ്രത്യേകം പ്രത്യേകം ബ്ലോക്കുകളായി തരംതിരിച്ച് റെക്കാഡുകൾ മാറ്റാതെ പുതിയ വില്ലേജോഫീസ് പ്രവർത്തനം ആരംഭിക്കാനും കഴിയാത്ത അവസ്ഥയാണ്.

** നിലവിൽ ചിറയിൻകീഴ് വില്ലേജ് ഓഫീസിന്റെ പ്രവർത്തനംകൂടി ശാർക്കര വില്ലേജിലാണ് നടന്നുവരുന്നത്. ഒരു വില്ലേജിന്റെ പ്രവർത്തനം തന്നെ സുഗമമായി കൊണ്ടുപോകാൻ ബുദ്ധിമുട്ടുളളപ്പോൾ രണ്ട് വില്ലേജിന്റെ പ്രവർത്തനം ഒരിടത്ത് ആയതോടെ ശാർക്കര വില്ലേജും ജോലിഭാരത്താൽ വീർപ്പുമുട്ടുകയാണ്. ഇതുകാരണം വിവിധ ആവശ്യങ്ങൾക്കായി വില്ലേജ് ഓഫീസിലെത്തുന്നവർക്ക് ആവശ്യമായ രേഖകൾ നൽകാൻ കാലതാമസം നേരിടുന്നു.

** സ്ഥലപരിമിതിയും

ക്രീമിലെയർ സർട്ടിഫിക്കറ്റ്, മറ്റ് വിവിധയിനം സർട്ടിഫിക്കറ്റുകൾ, വസ്തു സംബന്ധമായ ഇടപാടുകൾ എന്നിവയ്ക്ക് വേണ്ടി നാട്ടുകാർക്ക് പല തവണ ഈ ഓഫീസിൽ കയറിയിറങ്ങേണ്ടി വരുന്നു. ഇതിനു പുറമേ ശാർക്കര വില്ലേജിൽ മറ്റൊരു വില്ലേജിന്റെ കൂടെ ഫയലുകളും രജിസ്റ്ററുകളും കൂടി ആയപ്പോൾ സ്ഥല പരിമിതി മൂലം ഇതൊക്കെ സൂക്ഷിക്കാൻ സ്ഥമില്ലാത്ത അവസ്ഥയിലുമാണ്. താലൂക്ക് സഭയിൽ തന്നെ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് ഇക്കാര്യം പല പ്രാവശ്യം അവതരിപ്പിച്ചിട്ടുണ്ട്. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കെട്ടിടത്തിൽ വില്ലേജ് ഓഫീസ് പ്രവർത്തനമാരംഭിക്കുവാൻ വേണ്ട നടപടികൾ എത്രയും വേഗം കൈക്കൊളളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരണം: ചിറയിൻകീഴ് വില്ലേജ് ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നതിനുവേണ്ടിയുളള നടപടികൾ കൈക്കൊളളും .

പി.മുരളി (ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.