കൊച്ചി: ജില്ലയിൽ ഇന്നലെ 1377 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കംവഴി 1348 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടമറിയാത്ത 25 പേർക്കും 4 ആരോഗ്യ പ്രവർത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 1641 പേർ രോഗ മുക്തി നേടി. ജില്ലയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12619 ആണ്. ജില്ലയിൽ ഇന്നലെ 5765 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 1326 ആദ്യ ഡോസും 4439 സെക്കന്റ് ഡോസുമാണ്. കൊവിഷീൽഡ് 5394 ഡോസും, 333 ഡോസ് കൊവാക്സിനും, 38 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |