കൊച്ചി: അടിസ്ഥാന സൗകര്യമുള്ള വിദ്യാലയങ്ങളിൽ താൽക്കാലികമായെങ്കിലും പ്ലസ് വൺ പുതിയ ബാച്ചുകൾ അനുവദിക്കണമെന്ന് കെ.പി.എസ്.ടി.എ എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സീനിയർ എക്‌സിക്യൂട്ടിവ് അംഗം ടി.യു സാദത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യുവിന്റെ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ സി.വി. വിജയൻ ,കെ.എ. ഉണ്ണി, ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ്, ട്രഷറർ സാബു കുര്യാക്കോസ്, സംസ്ഥാന കമ്മറ്റിയം ബിജു ആന്റണി, റിബിൻ കെ.എ ,ലില്ലി ജോസഫ് , ജോസ് പി.ജെ, സെലിൻ ജോർജ് എന്നിവർ സംസാരിച്ചു.