SignIn
Kerala Kaumudi Online
Saturday, 20 April 2024 8.24 AM IST

മഹാരാജാസ് വിഷയം അന്വേഷിക്കണം

fg

കൊച്ചി: മഹാരാജാസ് കോളേജിലെ മരംമുറി വിവാദത്തിന് മുമ്പുണ്ടായ മണ്ണു കടത്തും ഹോസ്റ്റലിലെ സോളാർ പാനൽ ഉൾപ്പെടെ മോഷണംപോയ സംഭവവും സമഗ്രമായി അന്വേഷിക്കണമെന്ന് കെ.എസ്.യു ആവശ്യപ്പെട്ടു. ഇടതുപക്ഷ അദ്ധ്യാപക സംഘടന തമ്മിലുള്ള പടലപ്പിണക്കമാണ് സമരം നടത്താൻ എസ്.എഫ്.ഐയെ പ്രേരിപ്പിക്കുന്നതെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. അഴിമതി ആരു ചെയ്താലും തെറ്റാണ്. ചില സാഹചര്യങ്ങളിൽ മാത്രം അഴിമതിക്കെതിരെ സംസാരിക്കുകയും മറ്റ് അവസരങ്ങളിൽ കണ്ണടയ്ക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. 2016ന് ശേഷമുള്ള രണ്ട് ഗവേണിംഗ് കൗൺസിലിന്റെ കാലഘട്ടത്തിലെ മുഴുവൻ ക്രയവിക്രയങ്ങളെ പറ്റിയും സർക്കാർ അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, KSU
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.