കൊല്ലം: മാനസിക സംഘർഷങ്ങൾ കുറയ്ക്കാൻ രാജയോഗ ലൈഫ് സ്റ്റൈൽ ഏറെ സഹായകരമാകുമെന്ന് ഡോ. ഇ.വി. സ്വാമിനാഥൻ പറഞ്ഞു. ബ്രഹ്മകുമാരീസ് സംഘടിപ്പിച്ച ഓൺലൈൻ ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാരീരിക ആരോഗ്യത്തിന് വ്യായാമം, ആഹാരം, നല്ല ഉറക്കം എന്നിവയ്ക്ക് പുറമേ മനസിനും എക്സർസൈസ് ആവശ്യമാണ്. അതിനാൽ മനസിനെ നമ്മുടെ ഉത്തമ സുഹൃത്താക്കണം. ഇന്ന് 80 ശതമാനം പേരും സൈക്കോസോമാറ്റിക്ക് രോഗികളാണെന്നും രേഖകൾ ഉദ്ധരിച്ച് അദ്ദേഹം വ്യക്തമാക്കി. ക്ലാസുകൾ 18 വരെ തുടരും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 7907520718 എന്ന നമ്പരിലേക്ക് വാട്സ്ആപ്പ് ചെയ്യണമെന്ന് സംഘാടക ബ്രഹ്മകുമാരി രഞ്ജിനി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |