SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.40 PM IST

റെക്കാഡ് റിലീസ് ക്ലോസുമായി പെഡ്രിയുടെ കരാർ പുതുക്കി ബാഴ്സ

pedri

കാമ്പ് നൂ: ലോക ഫുട്ബാളിലെ ഏറ്രവും ഉയർന്ന റിലീസ് ക്ലോസ് ഉൾപ്പെടുത്തി സ്പാനിഷ് യുവ സെൻസേഷൻ പെഡ്രിയുമായുള്ള കരാർ പുതുക്കി ബാഴ്സലോണ. 2026 വരെ തുടരുന്ന രീതിയിലുള്ള കരാറാണ് പതിനെട്ട്കാരനായ പെഡ്രി ബാഴ്സോലോണയുമായി ഒപ്പുവച്ചിരിക്കുന്നത്. 1 ബില്യൺ യൂറോയുടെ (ഏകദേശം 8698 കോടി രൂപ) റിലീസ് ക്ലോസ് ഉൾപ്പെട്ടതാണ് കരാർ. നിലവിൽ റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് മുന്നേറ്റനിര താരമായ കരിം ബെൻസേമയ്ക്ക് മാത്രമേ ഇത്രയും ഉയർന്ന തുകയുടെ റിലീസ് ക്ളോസ് നൽകിയിട്ടുള്ളൂ. കരാർ നിലനിൽക്കുന്ന സമയത്ത് മറ്രേതെങ്കിലും ക്ലബിലേക്ക് മാറണമെങ്കിൽ മാതൃക്ലബിന് ആ ക്ലബ് നൽകേണ്ട തുകയാണ് റിലീസ് ക്ലോസ്. ബയേൺ മ്യൂണിക്ക് ഉൾപ്പെടെയുള്ള ക്ലബുകൾ പെഡ്രിക്കായി രംഗത്തുണ്ടായിരുന്നെങ്കിലും ബാഴ്സയിൽ തുടരാൻ താരം തീരുമാനിക്കുകയായിരുന്നു.

ലാസ് പൽമാസിൽ നിന്ന് കഴിഞ്ഞ സീസണിൽ ബാഴ്സയിലെത്തിയതാരം 53 മത്സരങ്ങൾ കളിച്ചു. ബാഴ്സയിൽ അരങ്ങേറ്ര സീസണിൽ ഏറ്രവും കൂടുതൽ മത്സരം കളിച്ച താരമെന്ന റെക്കാഡ് പെഡ്രിക്കാണ്. യൂറോയിലും ഒളിമ്പിക്സിലും സ്പെയിനായും തിളങ്ങിയ പെഡ്രി കഴിഞ്ഞ സീസണിലാകെ 74 മത്സരങ്ങളാണ് കളിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, PEDRI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.