മാൽദീവ്സ്: അന്താരാഷ്ട്ര ഗോളടിയിൽ സാക്ഷാൽ പെലെയേയും മറികടന്ന മുന്നേറുന്ന നായകൻ സുനിൽ ഛെത്രിയുടെ ബൂട്ടുകളിൽ പ്രതീക്ഷയർപ്പിച്ച് സാഫ് കപ്പ് ഫൈനലിൽ ഇന്ത്യ ഇന്ന് നേപ്പാളിനെ നേരിടുന്നു. ഇന്ത്യൻ സമയം രാത്രി 8.30 മുതൽ മാൽദീവ്സിലാണ് മത്സരം. യൂറോ സ്പോർട്സ് ചാനലിൽ തത്സമയ സംപ്രേഷണം ഉണ്ട്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ നേപ്പാളിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയതിന്റെ ആത്മ വിശ്വാസത്തിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. മാൽദീവ്സിനെതിരായ കഴിഞ്ഞ മത്സരത്തിൽ രണ്ട് ഗോൾ നേടിയ ഛെത്രി അന്താരാഷ്ട്ര തലത്തിൽ ഏറ്രവും കൂടുതൽ ഗോൾ നേടിയ താരങ്ങളിൽ പെലെയെ മറികടന്നിരുന്നു. 123 മത്സരങ്ങളിൽ നിന്ന് രാജ്യത്തിനായി 79 ഗോളുകൾ നേടി പട്ടികയിൽ ആറാം സ്ഥാനത്താണ് മുപ്പത്തിയെട്ടുകാരനായ ഛെത്രി. പെലെ 77 ഗോളുകളാണ് നേടിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |