നെയ്റോബി: ദീർഘദൂര ഇനങ്ങളിലെ കെനിയൻ മുഖമായിരുന്ന ആഗ്നസ് ടിറോപ്പിന്റെ ദാരുണാന്ത്യത്തിന് പിന്നാലെ കെനിയയിൽ മറ്റൊരു അത്ലറ്റുകൂടി കൊല്ലപ്പെട്ടു. നെയ്റോബി മാരത്തൺ വിജയി ഈഡിത്ത് മുത്തോണിയാണ് ഇന്നലെ കൊല്ലപ്പെട്ടത്. 27കാരിയായ മുത്തോണിയെ കാമുകനായ കെന്നഡി നിയാമുവാണ് കൊലപ്പെടുത്തിയത്. മൂന്ന് വർഷമായി വീട്ടുകാരുമായി സ്വരചേർച്ചയിൽ അല്ലാതിരുന്ന മുത്തോണി കെന്നഡിക്കൊപ്പമായിരുന്നു താമസം. വഴക്കിനെ തുടർന്ന് മുത്തോണിയെ തലയ്ക്ക് വെട്ടി കെന്നഡി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. ബുധനാഴ്ച ആഗ്നസ് ടിറോപ്പിനെ അവരുടെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ടിറോപ്പിന്റെ ഭർത്താവ് ഇമ്മാനുവൽ റോറ്റിച്ചിനെ പൊലീസ് അറസ്റ്റചെയ്തിട്ടുണ്ട്. ലോക ചാമ്പ്യൻഷിപ്പിൽ 10000മീറ്ററിൽ രണ്ട് വെങ്കലവും ക്രോസ് കൺട്രിയിൽ മൂന്ന് സ്വർണവും നേടിയ താരമാണ് ടിറോപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |