ഗുരുവായൂർ: തിളച്ച പാൽപ്പായസം മറിഞ്ഞ് കീഴ്ശാന്തിക്ക് പൊള്ളലേറ്റു. ഗുരുവായൂർ ക്ഷേത്രത്തിലെ കീഴ്ശാന്തിയായ കൊടയ്ക്കാട് ശ്രീറാം നമ്പൂതിരിക്കാണ് പൊള്ളലേറ്റത്. ക്ഷേത്രത്തിനുള്ളിലെ നാലമ്പലത്തിനകത്ത് പടക്കളത്തിൽ വഴുതി വീഴുകയായിരുന്നു.
തെക്കുഭാഗത്ത് അയ്യപ്പ ശ്രീകോവിലിന് സമീപമുള്ള തിടപ്പള്ളിയിൽ നിന്നു കുട്ടകത്തിൽ പാൽപ്പായസം നാലമ്പലത്തിലെ പടക്കളത്തിൽ കൊണ്ടുവയ്ക്കുന്നതിനിടയിൽ കാൽ വഴുതി വീഴുകയായിരുന്നു. തുടർന്ന് അദ്ദേഹത്തിന് ദേവസ്വം ആശുപത്രിയിൽ ചികിത്സ നൽകി.
കഴിഞ്ഞ ദിവസം കീഴ്ശാന്തി മൂത്തേടം ഹരിശങ്കർ നമ്പൂതിരിക്കും സമാന രീതിയിൽ പൊള്ളലേറ്റിരുന്നു. തിടപ്പള്ളിയിൽ നിന്നു പാൽപ്പായസം നാലമ്പലത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രദക്ഷിണ വഴിയിൽ വഴുതി വീഴുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |