മലയാള സിനിമയുടെ യുവരാജാവെന്ന് ആരാധകർ വിശേഷിപ്പിക്കുന്ന പൃഥ്വിരാജ് സുകുമാരന് ജന്മദിനാശംസകൾ നേർന്ന് ബ്രോ ഡാഡി ടീമാഗംങ്ങൾ. കൈവെച്ച എല്ലാ മേഖലകളിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് പൃഥ്വി. താൻ സംവിധാനം ചെയ്യുന്ന രണ്ടാം ചിത്രത്തിന്റെ അണിയറയിലാണിപ്പോൾ അദ്ദേഹം. ലൂസിഫർ എന്ന വമ്പൻ ഹിറ്റിലൂടെ സംവിധാന പട്ടമണിഞ്ഞ പൃഥ്വിയുടെ രണ്ടാം ചിത്രമാണ് ബ്രോ ഡാഡി.
ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ എന്നിവരുടെ തിരക്കഥയിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. ദീപക് ദേവാണ് ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത്. മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി പൃഥ്വിരാജ് ഒരുക്കുന്ന രണ്ടാമത്തെ സിനിമ കൂടിയാണ് ബ്രോ ഡാഡി. മോഹൻലാലിനെ കൂടാതെ പൃഥ്വിരാജ്, മീന, കല്ല്യാണി പ്രിയദർശൻ, ഉണ്ണി മുകുന്ദൻ, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.
ബ്രോ ഡാഡിയുടെ അണിയറയ്ക്ക് പിന്നിലെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. സംവിധായകന്റെ കുപ്പായമണിഞ്ഞ പൃഥ്വിയുടെ വിവിധ രൂപഭാവങ്ങൾ വീഡിയോയിൽ കാണാം. ചിത്രത്തിന്റെ ലൊക്കേഷവിലേയ്ക്കുള്ള മോഹൻലാലിന്റെ പ്രൗഢ സമ്പന്നമായ വരവും, പൃഥ്വിയും ലാലേട്ടനും തമ്മിലുള്ള ഊഷ്മളമായ സൗഹൃദവും ദൃശ്യങ്ങളിൽ വ്യക്തമാണ്. താരങ്ങളോട് വളരെ സമഗ്രമായി കഥാപാത്രങ്ങളെ വിവരിച്ചു നൽകുന്ന ഒരു മികച്ച സംവിധായകനാണ് പൃഥ്വി എന്ന് ഒന്നുകൂടി ഉറപ്പിക്കുന്നതാണ് വീഡിയോയിലെ ദൃശ്യങ്ങൾ. മലയാള സിനിമാലോകത്തിന്റെ യൂത്ത് ഐക്കണിന് നിരവധി ആരാധകർ ബ്രോ ഡാഡി ടീം പങ്കുവയ്ച്ച വീഡിയോയിൽ ജന്മദിനാശംസകൾ നേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |