SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.42 AM IST

അക്കിത്തം കവിതകളിൽ കാണുന്നത് മാനവിക സ്‌നേഹം: സ്പീക്കർ

1
കുമരനെല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന അക്കിത്തം അനുസ്മരണ സമ്മേളനം സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.

ആനക്കര: മഹാകവി അക്കിത്തത്തെയും എം.ടി. വാസുദേവൻ നായരെയും സംഭാവന ചെയ്ത കുമരനെല്ലൂർ സ്കൂളിന്റെ സ്ഥാനം മഹനീയ പട്ടികയിലാണെന്ന് സ്പീക്കർ എം.ബി. രാജേഷ്. മഹാകവി അക്കിത്തത്തിന്റെ ഒന്നാം ചരമവാർഷികത്തിന്റെ ഭാഗമായി കുമരനെല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷ ആശയങ്ങൾ കവിതകളിൽ വിഷയമാക്കിയ അക്കിത്തം എന്നും മനുഷ്യസ്നേഹത്തിനായി നിലകൊണ്ട വ്യക്തിയായിരുന്നുവെന്നും എം.ബി. രാജേഷ് പറഞ്ഞു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി മുഖ്യാഥിതിയായി. കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ അദ്ധ്യക്ഷനായി.

വിജു നായരങ്ങാടിയുടെ നേതൃത്വത്തിൽ അക്കിത്തം കവിതയുടെ സൂക്ഷ്മ രാഷ്ട്രീയം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. പി. രാമൻ അക്കിത്തം കവിതകളുടെ ആലാപനം നടത്തി. നൃത്താവിഷ്‌കാരം പി. ബിജിത ബാബു, എം.പി. കൃഷ്ണൻ, എം.കെ പ്രദീപ്, ഷൽജ, പ്രധാന അദ്ധ്യാപിക സുനിത, സി.എം അലി, ടി.കെ. നാരായണദാസ്, അമ്മു ദീപ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.