SignIn
Kerala Kaumudi Online
Thursday, 25 April 2024 7.01 PM IST

റോഡിൽ യാത്ര ചെയ്യാൻ നീന്തൽ പഠിക്കണം; നഗരത്തിലെ റോ‌ഡുകളെ ട്രോളി കൊച്ചി മെട്രോയുടെ പോസ്റ്റ്

kochi-metro

കൊച്ചി: നഗരത്തിലെ റോഡുകളെ ട്രോളി കൊച്ചി മെട്രോയുടെ ഫേസ്ബുക്ക് പോസ്റ്റ്. കൊച്ചിയിൽ റോഡ് കടക്കാൻ നീന്തൽ പഠിക്കണമെന്നും എന്നാൽ കൊച്ചി മെട്രോയിൽ സഞ്ചരിക്കാൻ അതിന്റെ ആവശ്യമില്ലെന്നും സൂചിപ്പിക്കുന്ന ട്രോളാണ് കൊച്ചി മെട്രോയുടെ ഔദ്യോഗിക പേജിൽ ഷെയർ ചെയ്തിരിക്കുന്നത്. ഒരു വശത്ത് മായാവി സിനിമയിൽ സലീം കുമാർ കുടവുമായി പുഴ നീന്തികടക്കുന്ന ചിത്രവും മറുവശത്ത് കൈയിൽ ലാപ്ടോപ്പുമായി ഒരു ആഢംബരകാറിൽ യാത്ര ചെയ്യുന്ന വിജയുടെ ചിത്രവുമായാണ് ട്രോൾ ഇട്ടിരിക്കുന്നത്.

മഴ പെയ്താൽ കൊച്ചിയു‌ടെ റോഡ് മുഴുവൻ തോടാകുന്ന അവസ്ഥയാണ്. എം ജി റോഡിലും ബാനർജി റോഡിലുമായുള്ള മെട്രോ സ്റ്റേഷനുകളുടെ മുന്നിൽ തന്നെയാണ് ഏറ്റവും കൂടുതൽ വെള്ളക്കെട്ട് എന്നതും ഒരു വസ്തുതയാണ്. കൊച്ചി മെട്രോയുടെ പേജിൽ വന്ന പോസ്റ്റിനു കീഴിൽ ആൾക്കാർ ചോദിക്കുന്നതും ഇതു തന്നെയാണ്. മഴ നനയാതെ യാത്ര ചെയ്യാമെങ്കിലും മെട്രോ സ്റ്റേഷനു വെളിയിൽ ഇറങ്ങിയാൽ പിന്നെ സലീം കുമാറിനെപോലെ നീന്തേണ്ടി വരുമെന്നാണ് ഒരാളുടെ കമന്റ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOCHIMETRO, FLOOD, ERNAKULAM, KOCHI, ROAD, HEAVY RAIN, DISASTER ALERT, BAD ROAD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.