റായ്പൂർ: ഛത്തീസ്ഗഡിലെ റായ്പൂർ റെയിൽവെ സ്റ്റേഷനിൽ ഇന്നലെയുണ്ടായ സ്ഫോടനത്തിൽ നാല് സി.ആർ.പി.എഫ് ജവാന്മാർക്ക് പരിക്ക്. ഡിറ്റണേറ്റർ ട്രെയിനിലേക്ക് മാറ്റുന്നതിനിടെ അബദ്ധത്തിൽ താഴെ വീണാണ് സ്ഫോടനമുണ്ടായത്. ജമ്മുവിലേക്കുള്ള ട്രെയിനിൽ പുറപ്പെട്ട 122 ബറ്റാലിയൻ സി.ആർ.പി.എഫ് ജവാന്മാർക്കാണ് പരിക്കേറ്റത്. ട്രെയിൻ പുറപ്പെടാൻ ഒരുങ്ങുന്ന സമയത്ത് സ്ഫോടകവസ്തുവുള്ള ഒരു ബോക്സ് അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. ഹെഡ്കോൺസ്റ്റബിൾ വികാസ് ചൗഹാന് ഗുരുതരമായി പരിക്കേറ്റു. മറ്റ് മൂന്ന് പേരെ പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം ഡിസ്ചാർജ് ചെയ്തു. സംഭവത്തിൽ സി.ആർ.പി.എഫ് അന്വേഷണം പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |