SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.35 PM IST

എന്റെ മനസ് കേരളത്തിലെ ജനങ്ങൾക്കൊപ്പം,​ സുരക്ഷിതരായിരിക്കൂ എന്ന് രാഹുൽ ഗാന്ധി

rahul-gandhi

തിരുവനന്തപുരം : കേരളത്തില്‍ അതിശക്തമായി പെയ്യുന്ന മഴയുടെയും ഉരുൾപൊട്ടലിന്റെയും സാഹചര്യത്തിൽ സുരക്ഷിതരായിരിക്കാൻ അഭ്യർത്ഥിച്ച് കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽഗാന്ധി. എല്ലാവരും സുരക്ഷാ മുൻകരുതൽ സ്വീകരിക്കാനും തന്റെ മനസ് കേരള ജനതക്കൊപ്പമാണെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമാണ് തന്റെ മനസെന്ന് പ്രിയങ്കാ ഗാന്ധിയും ട്വീറ്റ് ചെയ്തിട്ടുണ്ട്.

പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്നവരെ എല്ലാ വിധത്തിലും സഹായിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പ്രിയങ്ക അഭ്യർത്ഥിച്ചു.

സംസ്ഥാനത്ത് വെള്ളിയാഴ്ച രാത്രി മുതല്‍ കനത്ത മഴ തുടരുകയാണ്. കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലകളിലാണ് മഴക്കെടുതി രൂക്ഷം. ഇടുക്കി ജില്ലയിലെ കൂട്ടിക്കലിലുണ്ടായ ഉരുള്‍പൊട്ടലില്‍ എട്ട് പേര്‍ മരിച്ചു. 19വരെ മഴ തുടരാമെന്നാണ് പ്രവചനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAHUL GANDHI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.