തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിലെ ഫോൺ വിളിയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ കൂടുതൽ അന്വേഷണം നടത്തണമെന്നും ഫോൺവിളികൾ പരിശോധിക്കണമെന്നും വ്യക്തമാക്കി അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബിജു അലക്‌സാണ്ടർ എ.ഡി.ജി.പിക്ക് പ്രാഥമിക റിപ്പോർട്ട് നൽകി. ഫോൺവിളി പരാതികൾക്ക് പുറമേ കൊടി സുനിയെ വധിക്കാൻ റഷീദ് ക്വട്ടേഷൻ നൽകിയെന്ന പരാതിയിലും അന്വേഷണം വേണമെന്ന് റിപ്പോർട്ടിലുണ്ട്. ടി.പി. വധക്കേസ് പ്രതി കൊടി സുനി, ഫ്ലാറ്ര് കൊലക്കേസ് പ്രതി റഷീദ് ഉൾപ്പെടെയുള്ളവർക്ക് ജയിൽ സൂപ്രണ്ടിന്റെ ഓഫീസിൽ അമിത സ്വാതന്ത്ര്യം നൽകുകയും ഫോൺ വിളിക്കാൻ സൗകര്യം നൽകിയെന്നുമുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ജയിൽ ഡി.ജി.പി നൽകിയ റിപ്പോർട്ടിനെ തുടർന്നായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം.