SignIn
Kerala Kaumudi Online
Thursday, 25 April 2024 9.59 PM IST

എരുമേലി പേട്ടക്കവല വെള്ളത്തിൽ

velm

എരുമേലി : എരുമേലി പേട്ടക്കവല വെള്ളത്തിൽ മുങ്ങി. വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ടൗണിലേക്കുള്ള ഇട റോഡുകളും വെള്ളത്തിനടിയിലായി. മുക്കൂട്ടുതറ, കണമല, കൊരട്ടി, പമ്പാവാലി, ചേനപ്പാടി, പഴയിടം ഉൾപ്പെടെ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെല്ലാം വെള്ളം നിറഞ്ഞു. നദികളും തോടുകളും കരകവിഞ്ഞൊഴുകി. ഇതോടെ അപകടങ്ങൾ ഒഴിവാക്കാൻ ജാഗ്രതാ നിർദേശത്തെ തുടർന്ന് വൈദ്യുതിബന്ധം കെ.എസ്.ഇ.ബി വിച്ഛേദിച്ചു. വെള്ളം കയറിയ റോഡുകളിൽ കയർ വലിച്ചുകെട്ടി ഗതാഗതം തടഞ്ഞു. തീരപ്രദേശങ്ങളിലെ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ബസ് സർവീസുകൾ ഉച്ചയോടെ പൂർണമായും നിലച്ചു. എരുമേലി ട്രാൻ.സ്റ്റാൻഡും വെള്ളത്തിനടിയിലായി. മൂക്കൻപെട്ടി പാലത്തിന്റെ കൈവരികൾ ഒഴുകിപ്പോയി. ശബരിമല പാതയിൽ മണ്ണിടിഞ്ഞു. ആനക്കല്ല് പാലം, മുക്കൂട്ടുതറ ടൗൺ പാലം, കൊല്ലമുള പാലം, അറയാഞ്ഞിലിമണ്ണ് -ഇടകടത്തി പാലം, ഏയ്ഞ്ചൽവാലി പാലം, പഴയിടം പാലം, ഓരുങ്കൽകടവ് പാലം എന്നിവ വെള്ളത്തിനടിയിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.