SignIn
Kerala Kaumudi Online
Thursday, 25 April 2024 9.00 PM IST

കർഷക കമ്മീഷൻ സിറ്റിംഗ് 19 ന്

സുൽത്താൻ ബത്തേരി: കാർഷികമേഖലയിലെ പ്രശ്നങ്ങൾ പഠിക്കുന്നതിനും പരിഹാരം നിർദേശിക്കുന്നതിനും രൂപീകരിച്ച കർഷക കമ്മീഷന്റെ ബത്തേരി താലൂക്ക് തല സിറ്റിംഗ് 19ന് രാവിലെ 10 മണി മുതൽ 1.30 വരെ ബത്തേരി ന്യൂ യൂണിവേഴ്സൽ കോളേജ് ഹാളിലും മാനന്തവാടി താലൂക്ക്തല സിറ്റിംഗ് അന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5 മണി വരെ മാനന്തവാടി ബസ്സ് സ്റ്റാന്റ് കോംപ്ലക്സിലും നടക്കും.

രാഷ്ട്രീയ കിസാൻ മഹാ സംഘ് സ്വതന്ത്ര കർഷക സംഘടനകളായ കാർഷിക പുരോഗമന സമിതി, ജയ് കിസാൻ ആന്ദോളൻ എന്നീ സംഘടനകളുമായി ചേർന്നാണ് കർഷക കമ്മീഷനെ നിയമിച്ചത്.

അഡ്വ. ബിനോയ് തോമസ് ചെയർമാനും പ്രൊഫ: ജോസ് കുട്ടി ഒഴുകയിൽ സെക്രട്ടറിയും ഡോ. പി.ലക്ഷ്മണൻ, ബേബി സക്കറിയാസ്, ജോയി കണ്ണംചിറ, മുതലാംതോട് മണി, അഡ്വ. ജോൺ ജോസഫ്, ജിന്നറ്റ് മാത്യു, മനു ജോസഫ്, അഡ്വ. പി.പി.ജോസഫ്, ഷുക്കൂർ കണാജെ, ജോയ് കൈതാരം, അഡ്വ. സുമിൻ എസ് നെടുങ്ങാടൻ എന്നിവർ അംഗങ്ങളുമായിട്ടുള്ളതാണ് കമ്മീഷൻ. കേരളത്തിലെ എല്ലാ ജില്ലകളിലും സിറ്റിംഗ് നടത്തി റിപ്പോർട്ട് തയാറാക്കി കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾക്കും എം.പി മാർ, എം.എൽ.എമാർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർക്കും നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, WAYANAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.