SignIn
Kerala Kaumudi Online
Friday, 29 March 2024 1.21 PM IST

'അരങ്ങും അണിയറയും' അതിജീവനയാത്രയ്ക്ക് സ്വീകരണം

1

ഇരിങ്ങൽ: കേരളത്തിലെ പ്രഫഷണൽ നാടക കലാകാരൻമാരുടെ കൂട്ടായ്മയായ അരങ്ങും അണിയറയും നടത്തുന്ന അതിജീവന നാടക യാത്രയ്ക്ക് മൂരാട് ഓയിൽ മില്ലിൽ സ്വീകരണം നൽകി. കൊവിഡിൽ വേദികൾ നഷ്ടപ്പെട്ട നാടക കലാകാരന്മാരുടെ ജീവിതസാഹചര്യങ്ങൾ പ്രമേയമാക്കിയ നാടകം ബ്ലേക്ക് ഔട്ട് അവതരിപ്പിച്ചു. സാംസ്ക്കാരിക സദസ് പയ്യോളി മുൻസിപ്പാൽ ചെയർമാൻ ഷഫീഖ് വടക്കയിൽ ഉദ്ഘാടനം ചെയ്തു. കാവിൽ പി.മാധവൻ അദ്ധ്യക്ഷത വഹിച്ചു. സജി മൂരാട് സ്വാഗതവും ജയൻ മൂരാട് നന്ദിയും പറഞ്ഞു. നാടക സീരിയൽ നടൻ മുരളി പയ്യന്നൂർ മുഖ്യപ്രഭാഷണം നടത്തി. ഇ.ടി പത്മനാഭൻ ,കെ എം ശ്രീധരൻ, കെ.കെ.രമേശൻ ,സി.സി ചന്ദ്രൻ , കെ.കെ ബാബു, സജിത്ത് പുന്നോളി എന്നിവർ പ്രസംഗിച്ചു.സാമ്പത്തിക പ്രയാസമനുഭവിക്കുന്ന കാലാകാരൻമാരെ സഹായിക്കുവാനുള്ള ചാരിറ്റി ഫണ്ടിലേക്ക് ഇരിങ്ങലിലെ നാടക പ്രേക്ഷകർ , പൗരാവലി എന്നിവർ 80,000 രൂപ നൽകി. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് വേദികൾ തുറന്ന് അരങ്ങിന്റെ തിരശ്ശീല ഉയർത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് സാംസ്കാരിക സദസ് ആവശ്യപ്പെട്ടു. ശിവജി ഗുരുവായൂർ , വിജയൻ ചാത്തന്നൂർ, ബിജു രാജഗിരി, ദിനേശ് കുറ്റിയിൽ , മഹേഷ് മാടായി, പ്രശാന്ത് ജി.കുറുപ്പ്, സൂര്യ ലാൽ ശിവജി , ഉഷ ചന്ദ്രബാബു, പ്രേമ വണ്ടുർ എന്നിവർ അഭിനയിച്ചു. സുരേഷ് ബാബു ശ്രീസ്ഥ രചന നിർവ്വഹിച്ച മനോജ് നാരായണൻ സംവിധാനം ചെയ്ത ബ്ലാക്ക് ഔട്ട് നാടകം അരങ്ങേറി. മനോജ് പാപ്പലങ്ങാട് പരിപാടിക്കു നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.