കോട്ടയം : കിഴക്കൻ മേഖലയിലേക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിയതായി കോട്ടയം ഡിപ്പോ അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി, പൊൻകുന്നം, മുണ്ടക്കയം, ഈരാറ്റുപേട്ട, പാല മേഖലകളിലേയ്ക്ക് സർവീസുകളാണ് കുടുങ്ങിയത്. റോഡിലെ കുരുക്ക് മാറുന്നതിനുസരിച്ച് സർവീസുകൾ പുന:രാരംഭിക്കാൻ മറ്റ് ഡിപ്പോ സ്റ്റേഷൻ ഓഫീസർമാരെ അറിയിച്ചതായി കോട്ടയം ഡി.ടി.ഒ റോയി ജേക്കബ് അറിയിച്ചു.