SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.43 PM IST

സൗജന്യ നീന്തൽ പരിശീലനം

swiming

വൈപ്പിൻ: കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എയുടെ വൈപ്പിൻ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടത്തുന്ന സൗജന്യ നീന്തൽ പരിശീലനം മുനമ്പം ബീച്ചിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിൽ മുനമ്പം ഘടകത്തിന്റെയും അഡ്‌വെൻച്വർ ടൂറിസത്തിന് സഹകരിക്കുന്ന നെപ്ട്യൂൺ വാട്ടർ സ്‌പോർട്ട്‌സിന്റെ പങ്കാളിത്തത്തോടെയാണ് പത്തുവയസിനുമേലുള്ള നൂറുപേർക്ക് ആദ്യഘട്ടത്തിൽ പരിശീലനം.വ്യായാമം, സുരക്ഷ എന്നിവയ്ക്കുപുറമെ നിരവധി തൊഴിലവസരങ്ങൾക്കും നീന്തൽവൈദഗ്ധ്യം വഴിയൊരുക്കുമെന്നതിനാലാണ് തീരദേശ മണ്ഡലത്തിൽ നീന്തൽ പരിശീലനത്തിന് പദ്ധതി ആവിഷ്‌കരിച്ചതെന്ന് എം.എൽ.എ പറഞ്ഞു.നീന്തൽ പരിശീലനത്തിൽ പങ്കെടുക്കുന്നവരിൽ നിന്ന് പത്തുപേരെ തിരഞ്ഞെടുത്ത് ഒളിംമ്പിക് മത്സര ഇനമായ സർഫിംഗിൽ സൗജന്യ പരിശീലനം നൽകുമെന്ന് നെപ്ട്യൂൺ വാട്ടർ സ്‌പോർട്ട്‌സിന്റെ ജെഷ് മനോഹർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SWIMING
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.