കൊച്ചി: ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ചുമട്ടുതൊഴിലാളികളെ ഒന്നടങ്കം ക്രിമിനലുകളായി ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് എച്ച്.എം.എസ് ജില്ല കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു. കേരളത്തിൽ ട്രേഡ് യൂണിയൻ ഭീകരതയുണ്ടെന്ന് പ്രചരിപ്പിച്ച് വഴിവിട്ട ആനുകൂല്യങ്ങൾ നേടാനുള്ള ശ്രമങ്ങൾക്ക് സർക്കാർ കൂട്ടുനിൽക്കരുത്. പൊതുമേഖല സ്ഥാപനങ്ങൾ കേന്ദ്രസർക്കാർ വിറ്റഴിക്കുന്നതിനെതിരെ 25 ന് പ്രതിഷേധ സമരം നടത്താനും യോഗം തീരുമാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു, വി.എച്ച്. ശിഹാബുദ്ദീൻ, കെ.കെ. ചന്ദ്രൻ,കെ.പി. കൃഷ്ണൻകുട്ടി ബാബു തണ്ണിക്കോട്, കെ.ജെ.ബേസിൽ, പി .എം.റഷീദ്, ഹമീദ് പട്ടത്തു , എം .കെ .രവീന്ദ്രൻ,എം. സൈറാബാനു എന്നിവർ സംസാരിച്ചു.