SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.36 PM IST

30 മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന്‌ മുഖ്യമന്ത്രി

chiefminister

തൃശൂർ: അന്താരാഷ്ട്ര മികവിന്റെ കേന്ദ്രങ്ങൾ 30 എണ്ണം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നൂതന മാതൃകകളും ആശയങ്ങളും വികസിപ്പിക്കാൻ 500 പേർക്ക് പോസ്റ്റ് ഡോക്ടറൽ ഫെല്ലൊഷിപ്പ് നൽകുമെന്നും സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം നൽകാൻ ഒരു കോടി ഈടില്ലാത്ത വായ്പ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി തൃശൂരിൽ സംഘടിപ്പിച്ച നോളജ് ഇക്കണോമിക് വിഷൻ സംസ്ഥാന ശിൽപശാല ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കെ - ഡിസ്‌കിന് കീഴിൽ ഡിജിറ്റൽ വർക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം എന്ന പോർട്ടൽ വഴി സംസ്ഥാനത്ത് 20 ലക്ഷം പേർക്ക് തൊഴിൽ നൽകാനാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ പതിനായിരം പേർക്ക് തൊഴിൽ നൽകും. ഈ പോർട്ടലിൽ അഭ്യസ്തവിദ്യരായ തൊഴിൽ രഹിതരും തൊഴിൽ ദാതാക്കളും രജിസ്റ്റർ ചെയ്യും. കേരള ബാങ്ക്, കെ.എസ്.ഐ.ഡി.സി, കെ.എം.സി, കെ.എസ്.എഫ്.ഇ എന്നിവ വഴി 250 കോടിയുടെ മൂലധന ഫണ്ട് ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് അദ്ധ്യക്ഷനായി. കെ - ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ. പി.വി ഉണ്ണിക്കൃഷ്ണൻ, സന്തോഷ് കുറുപ്പ്, ഡോ. അരുൺ സുരേന്ദ്രൻ, അനൂപ് അംബിക എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം, ജില്ലാ സെക്രട്ടറി പി.ബി അനൂപ്, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഡോ. ചിന്ത ജെറോം, വി.കെ സനോജ്, ഗ്രീഷ്മ അജയ്‌ ഘോഷ്, കെ.വി രാജേഷ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, CHIEF MINISTER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.