തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥനപ്രകാരം പാങ്ങോട് സൈനിക കേന്ദ്രത്തിൽ നിന്ന് കരസേന കോട്ടയത്തെത്തി രക്ഷാദൗത്യം തുടങ്ങി. മേജർ എബിൻ പോളിന്റെ നേതൃത്വത്തിൽ രണ്ട് ജെ.സി.ഒമാരും മുപ്പത് ഉദ്യോഗസ്ഥരുമുൾപ്പെട്ട കരസേനയുടെ ഒരു കോളത്തെയാണ് കാഞ്ഞിരപ്പള്ളിയിൽ വിന്യസിച്ചത്.മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും കുടുങ്ങിക്കിടക്കുന്നവരെയും ഒറ്റപ്പെട്ടു പോയവരെയും എയർലിഫ്‌റ്റിംഗ് നടത്താൻ വ്യോമസേനയുടെ എം.ഐ-17, സാരംഗ് ഹെലികോപ്ടറുകൾ കോയമ്പത്തൂരിലെ സുളൂരിൽ സജ്ജമാക്കിയിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായാൽ പുറപ്പെടും. പ്രളയങ്ങളും ചുഴലിക്കാറ്റും ഉണ്ടായപ്പോഴും സേനകൾ രക്ഷാദൗത്യത്തിനെത്തിയിരുന്നു.