SignIn
Kerala Kaumudi Online
Thursday, 26 May 2022 9.06 PM IST

തുപ്പെ തുളുമ്പി കുട്ടനാട്

mazha

# കാലംവർഷം കനക്കുന്നു

ആലപ്പുഴ: കാലവർഷം ശക്തിപ്രാപിച്ചതോടെ കുട്ടനാടൻ ജനത പ്രളയഭീതിയിൽ. 2018ന് ശേഷം ഓരോ മഴക്കാലവും ഭീതിയോടെയാണ് കുട്ടനാട്ടുകാർ കാണുന്നത്. എ - സി കനാൽ നിറഞ്ഞതോടെ റോഡിൽ വെള്ളം കയറി. വീടുകളിലും വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. എങ്കിലും കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നുണ്ട്.

ആറ്റുതീരത്ത് താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനുള്ള ശ്രമത്തിലാണ്. ജില്ലയിൽ നിലവിൽ പത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 34 കുടുംബങ്ങളിലെ 111 പേരാണ് ക്യാമ്പുകളിലുള്ളത്. മാവേലിക്കരയിൽ അഞ്ചും ചേർത്തലയിൽ ഒന്നും ചെങ്ങന്നൂരിൽ നാലും ക്യാമ്പുകളാണ് തുറന്നത്. കുട്ടനാട്ടിൽ ക്യാമ്പുകൾ ആരംഭിച്ചിട്ടില്ല. ഇന്നലെ ജില്ലയിൽ ശരാശരി 26.6 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്.

കുട്ടനാടിന്റെ പലഭാഗങ്ങളും വെള്ളത്തിലാണ്. തലവടി, എടത്വാ, കൈനകരിയിലെ ഐലൻഡ് മേഖല എന്നിവിടങ്ങളിൽ വീടുകളുടെ പരിസരത്തേക്ക് വെള്ളം കയറിത്തുടങ്ങി.

കരതൊട്ട് നദികൾ
ജില്ലയിൽ പ്രധാനമായും നാല് നദികളാണ് കുട്ടനാട്ടിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്നത്. ഇതിൽ പമ്പ, അച്ചൻകോവിൽ, മണിമല, മൂവാറ്റുപുഴ ആറുകൾ കരതൊട്ടാണ് ഒഴുകുന്നത്. കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തിപ്പെട്ടതാണ് ഭീഷണി ഉയർത്തുന്നത്. ഈ സാഹചര്യത്തിൽ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴയിൽ ഒരു വീട് പൂർണമായും എട്ട് വീടുകൾ ഭാഗീകമായും തകർന്നു. നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

ജില്ലയിൽ ഇന്നലെ ലഭ്യമായ മഴ: 26.6 മില്ലിമീറ്റർ

ചേർത്തല: 7

കാർത്തികപ്പള്ളി: 27.2

മങ്കൊമ്പ്: 33.7

മാവേലിക്കര: 18.4

കായംകുളം: 47

തോട്ടപ്പള്ളി പൊഴി തുറന്നുതന്നെ

കനത്ത മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും ശക്തിപ്പെട്ട സാഹചര്യത്തിൽ തോട്ടപ്പള്ളി പൊഴിയിലൂടെ നീരൊഴുക്ക് ശക്തമായി. സ്പിൽവേയുടെ 40 ഷട്ടറുകളിൽ 35 ഷട്ടറുകളും ഉയർത്തി. വേലിയിറക്കമുണ്ടാകുന്ന രാവിലെയും വൈകുന്നേരവുമാണ് കടലിലേക്ക് കൂടുതൽ വെള്ളം ഒഴുകുന്നത്. ഹിറ്റാച്ചിയും ജെ.സി.ബിയും ഉപയോഗിച്ച് പൊഴിയിൽ നിന്ന് മണൽ നീക്കുന്നത് തുടരുകയാണ്. ജില്ലാ കളക്ടർ എ. അലക്‌സാണ്ടർ ഇന്നലെ പൊഴിമുഖത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കിഴക്ക് ഭാഗത്തെ ജലനിരപ്പ് വീണ്ടും യർന്നാൽ ബാക്കി ഷട്ടറുകൾ കൂടി ഉയർത്തും.

ജാഗ്രത പുലർത്തണം
* ജലാശയങ്ങളുടെ തീരങ്ങളിൽ താമസിക്കുന്നവർ

* വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നത് ഒഴിവാക്കണം

* ശിക്കാര വള്ളങ്ങൾ നിരോധിച്ചു

കൺട്രോൾ റൂം 24 മണിക്കൂറും

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടറേറ്റിലും എല്ലാ താലൂക്കുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. ഫോൺ: ആലപ്പുഴ കളക്ടറേറ്റ്: 0477 2238630, 1077 (ടോൾ ഫ്രീ),​ താലൂക്ക് തല കൺട്രോൾ റൂമുകൾ ​- ചേർത്തല: 0478 2813103, അമ്പലപ്പുഴ: 0477 2253771, കുട്ടനാട്: 0477 2702221, കാർത്തികപ്പള്ളി: 0479 2412797, മാവേലിക്കര: 0479 2302216, ചെങ്ങന്നൂർ: 0479 2452334.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.