SignIn
Kerala Kaumudi Online
Friday, 20 May 2022 8.01 PM IST

പുന്നപ്ര - വയലാർ പ്ളാറ്റിനം ജൂബിലി വാർഷിക വാരാചരണം

punnapra

ആലപ്പുഴ: പുന്നപ്ര - വയലാർ പ്ളാറ്റിനം ജൂബിലി വാർഷിക വാരാചരണം 20ന് തുടങ്ങി 27ന് സമാപിക്കും. 20ന് വലിയചുടുകാട്ടിലും പുന്നപ്ര സമരഭൂമിയിലെ രക്തസാക്ഷി നഗറിലും മാരാരിക്കുളം രക്തസാക്ഷി മണ്ഡപങ്ങളിലും 21ന് വയലാർ, മേനാശേരി രക്തസാക്ഷി മണ്ഡപങ്ങളിലും പതാക ഉയർത്തലും പുഷ്പാർച്ചനയും നടക്കും.

സി.പി.എമ്മും സി.പി.ഐയും സംയുക്തമായിട്ടാണ് വാരാചരണം സംഘടിപ്പിക്കുന്നത്. വാർഡ് തലത്തിൽ പതാക ഉയർത്തി പുഷ്പാർച്ചന നടത്തും.

23ന് വലിയചുടുകാട്ടിലും പുന്നപ്ര സമരഭൂമിയിലെ രക്തസാക്ഷി നഗറിലും മാരാരിക്കുളം രക്തസാക്ഷി മണ്ഡപത്തിലും 25ന് മേനാശേരിയിലും 27ന് വയലാറിലും അനുസ്മരണ സമ്മേളനങ്ങൾ നടക്കും. 27ന് രാവിലെ വലിയചുടുകാട്ടിലെ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ദീപശിഖാ റിലേ ആരംഭിച്ച് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സമാപിക്കും. തുടർന്ന് അനുസ്മരണ സമ്മേളനം നടക്കും. കൊടിമര ഘോഷയാത്ര, പുഷ്പാർച്ചന, ദീപക്കാഴ്ച എന്നിവ നടക്കും. 75-ാം വാർഷികമായതിനാൽ ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്കാണ് രൂപം നൽകിയിട്ടുള്ളത്. വിവിധ സെമിനാറുകൾ, സമരസേനാനികളെ ഓർമ്മപ്പെടുത്തൽ, പ്രഭാഷണ പരമ്പര, അഭിമുഖം തുടങ്ങി വൈവിദ്ധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസറും സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസും അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.