ആലപ്പുഴ: ജന്മനാട്ടിൽ നെടുമുടി വേണുവിന് ഉചിതമായ സ്മാരകം നിർമ്മിക്കണമെന്ന് പ്രൊഫ. അമ്പലപ്പുഴ വി. വിജയൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ യോഗം സർക്കാരിനോട് ആവശ്യപെട്ടു. ഫൗണ്ടേഷൻ ചെയർമാൻ എസ്. രാജപ്പൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ഷാജു.വി. ജോസഫ് ഉദ്ഘാടനം ചെയ്തു. ട്രഷറർ അഡ്വ. സി.ജെ. ജോസ് അനുസ്മരണ പ്രഭാഷണം നടത്തി. വൈസ് ചെയർമാൻ ഡോ. ഷിബു ജയരാജ്, പി.പി. ഗോപി. ബി. സജീവ്, കെ. പുഷ്പലത, ബിന്ദു ബൈജു, അബ്ദുൾ സലാം, ജയരാജ് കുമരകം, കവിത വിജയൻ, അഭിലാഷ് മുരളീധരൻ, ബിന്നി ചിറയിൽ, സൂരജ് മന്മഥൻ, ബിനു മഹാദേവൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |