SignIn
Kerala Kaumudi Online
Friday, 19 April 2024 9.43 PM IST

തെന്മല പരപ്പാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും ഉയർത്തി

pho

ഇന്ന് 10 സെന്റീമീറ്റർ കൂടി ഉയർത്തും

പുനലൂർ: മഴ കനത്തതോടെ തെന്മല പരപ്പാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും 80 സെന്റീമീറ്റർ വീതം ഉയർത്തി വെള്ളം കല്ലടയാറ്റിൽ ഒഴുക്കി. 115.82 മീറ്റർ സംഭരണശേഷിയുളള അണക്കെട്ടിൽ ഇന്നലെ ജല നിരപ്പ് 113.28 മീറ്ററായി ഉയർന്നു. നേരത്തേ 70 സെന്റീമീറ്റർ വീതമായിരുന്നു ഷട്ടറുകൾ ഉയർത്തിയിരുന്നത്. അണക്കെട്ടിൽ വീണ്ടും ജലനിരപ്പ് ഉയരുന്നതിനാൽ ഡാമിന്റെ ഷട്ടറുകൾ ഇന്ന് രാവിലെ 10 മണിയോടെ 10 സെന്റീമീറ്റർ കൂടി ഉയർത്തും. കല്ലടയാറ്റിലെ ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുളളതിനാൽ നദിയുടെ ഇരുകരകളിലും താമസിക്കുന്നവരും നദിയിലും നദീമുഖങ്ങളിലും വിവിധ പ്രവർത്തനങ്ങളിലേർപ്പെടുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.