SignIn
Kerala Kaumudi Online
Thursday, 25 April 2024 11.16 AM IST

ലൊക്കേഷനിൽ കുടുംബസമേതം കേക്ക് മുറിച്ച് അന്ന ബെന്നിന്റെ ആഘോഷം

anna
'നൈറ്റ് ഡ്രൈവ്' എന്ന സിനിമയുടെ ഷൂട്ടിംഗ് ലോക്കേഷനിൽ വച്ച് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചെന്ന് അറിഞ്ഞതിനെ തുടർന്ന് അന്ന ബെന്നിന് സംവിധാകൻ വൈശാഖ് കേക്ക് നൽകുന്നു. അന്നയുടെ പിതാവ് ബെന്നി പി. നായരമ്പലം, മാതാവ് ഫുൽജ ബെന്നി, സഹോദരി സൂസന്ന ബെന്നി, നടൻ ഇന്ദ്രജിത്ത് തുടങ്ങിയവർ സമീപം

അവാർഡ് അപ്രതീക്ഷിതമെന്ന് താരം

ആലുവ: മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് അപ്രതീക്ഷിതമായിരുന്നുവെന്ന് അന്ന ബെൻ പറഞ്ഞു. ചൂണ്ടി ഭാരതമാതാ ലാ കോളേജിൽ വൈശാഖ് സംവിധാനം ചെയ്യുന്ന 'നൈറ്റ് ഡ്രൈവ്' എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു താരം. 'കപ്പേള' സിനിമ അവാർഡ് നിർണയസമിതി പരിഗണിച്ചതിൽ സന്തോഷമുണ്ടായിരുന്നു. അവാർഡ് ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. അവസരംനൽകിയ സംവിധാകൻ, നിർമ്മാതാവ്, അണിയറ പ്രവർത്തകർ എന്നിവരോടാണ് നന്ദിപറയുന്നത്. കപ്പേള തിയേറ്ററിൽ റിലീസ് ചെയ്യണമെന്നായിരുന്നു ആഗ്രഹിച്ചതെങ്കിലും കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് നടക്കാതിരുന്നതിൽ സങ്കടമുണ്ടായി. ഒ.ടി.ടി പ്ളാറ്റ് ഫോമിൽ മികച്ച വിജയം നേടിയതിൽ വലിയ സന്തോഷമുണ്ട്.

പിതാവ് ബെന്നി പി. നായരമ്പലം, മാതാവ് ഫുൽജ ബെന്നി, സഹോദരി സൂസന്ന ബെൻ എന്നിവരും ഷൂട്ടിംഗ് സെറ്റിലെത്തി സിനിമാ പ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ചാണ് ആഘോഷം പങ്കുവച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CINEMA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.