പാലക്കാട്: നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ വേഗത്തിലാക്കി ജില്ലാ വിദ്യാഭ്യാസ വകുപ്പ്. ബയോബബിൾ (ഒരു പ്രത്യേക സ്ഥലത്തെ കൊവിഡ് സുരക്ഷാരീതി) മാതൃകയിൽ ക്ലാസുകൾ ഒരുക്കുന്നതിന് വിദ്യാർത്ഥികളുടെ വിവരം ശേഖരിക്കുന്ന പ്രവർത്തനം പരോഗമിക്കുകയാണ്. കൊവിഡ് വ്യാപനം തടയാൻ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് ബയോബബിൾ സംവിധാനം ഒരുക്കുന്നത്.
ഇതിന്റെ ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങളുമായി ചേർന്ന് സ്കൂളുകൾ യോഗങ്ങൾ നടത്തും. വാർഡ് തലത്തിൽ പി.ടി.എ കമ്മിറ്റിയുമായി ചേർന്ന് രക്ഷിതാക്കളുടെ കൂടി സഹകരണം ഉറപ്പുവരുത്തുന്നതിനായി പ്രത്യേക യോഗങ്ങളും നടന്നുവരുന്നുണ്ട്. രക്ഷിതാക്കളുടെ സമ്മതപത്രത്തോടെ മാത്രമേ വിദ്യാർത്ഥികളെ സ്കൂളിൽ പ്രവേശിപ്പിക്കൂ.
പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ 11 മുതൽ അദ്ധ്യാപകർ ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ വന്നുതുടങ്ങി. ഒന്നര വർഷത്തിനു ശേഷമാണ് അദ്ധ്യാപകർ സ്കൂളുകളിൽ എത്തുന്നത്. നവംബർ ഒന്നിന് മുമ്പ് സ്കൂളുകളിലെ മുഴുവൻ ക്രമീകരണങ്ങളും അദ്ധ്യാപകർ തീർക്കണം. കൂടാതെ സ്കൂളുകൾ ശുചീകരിക്കുന്ന പ്രവർത്തനങ്ങളും അടുത്താഴ്ചയോടെ പൂർത്തിയാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |