SignIn
Kerala Kaumudi Online
Thursday, 28 March 2024 6.22 PM IST

വരയിലും വർണങ്ങളിലും സ്വാതന്ത്ര്യം പറയുമ്പോൾ

canvas
മാനന്തവാടിയിൽ നടന്നുവരുന്ന കാൻവാസ് ചിത്രകലാ ക്യാമ്പിൽ നിന്ന്

കണ്ണൂർ: വിവിധ ജില്ലകളിൽ നിന്നുള്ള ചിത്രകലാ അദ്ധ്യാപകരുടെ കൂട്ടായ്മയായ കാൻവാസ് ആർട്ട് ടീച്ചേഴ്സ് ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തിൽ തലപ്പുഴയിലെ ദി മോണിംഗ് മിസ്റ്റിൽ നടന്നുവരുന്ന 'ലിബർട്ടി 'ചിത്രകലാക്യാമ്പ് സ്വാതന്ത്ര്യത്തിന്റെ നാനാർത്ഥങ്ങൾ തേടിയുള്ള കലായാത്രയായി. ഗാന്ധിജി, ശ്രീനാരായണ ഗുരുദേവൻ, നെഹ്റു തുടങ്ങിയ മഹാരഥന്മാരുടെ ദാർശനികതലങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കുന്ന പരമ്പരയിലെ രണ്ടാമത്തേതാണ് ലിബർട്ടി.

ചിത്രകലാ ക്യാമ്പിൽ വിവിധ ജില്ലകളിൽ നിന്നുള്ള പതിനഞ്ചോളം കലാകാരന്മാരാണ് പങ്കെടുക്കുന്നത്. നിരവധി ദേശീയ, അന്തർദേശീയ തലത്തിലുള്ള പ്രദർശനങ്ങൾ, ചിത്രകലാക്യാമ്പുകൾ, ശില്പോദ്യാനങ്ങൾ, സെമിനാറുകൾ തുടങ്ങിയ പ്രവർത്തനങ്ങളും കൊവിഡ് കാലത്ത് ചിത്രപ്രദർശനം നടത്തുന്നതിനായി വെർച്ച്വൽ ഗ്യാലറി തയ്യാറാക്കി പ്രദർശനങ്ങൾ സംഘടിപ്പിച്ചും കലാരംഗത്ത് സ്വന്തമായൊരിടം കണ്ടെത്തിയ കൂട്ടായ്മയാണ് കാൻവാസ്.

തലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ടി.കെ. പുഷ്പൻ അദ്ധ്യക്ഷത വഹിച്ചു. എം.ആർ. സുരേഷ് സ്വാഗതം പറഞ്ഞു. സാനു രാമകൃഷ്ണൻ, ബഷീർ ചിത്രകൂടം,സണ്ണി മാനന്തവാടി, കെ.ആർ. ബാബു, ടി.കെ. ഷജിൽ, ബാബു കൊണ്ടോട്ടി, രാമചന്ദ്രൻ മംഗലത്ത്, ഷെഫീഖ് തിരുമല, സജയ് കുമാർ എന്നിവർ പ്രസംഗിച്ചു. ക്യാമ്പ് ഇന്ന് സമാപിക്കും.

കേവലമൊരു ക്ലാസ് മുറി പ്രവർത്തനത്തിനപ്പുറം ചിത്രകാരനായി സമകാലീന കലാരംഗത്ത് കാലോചിതമായ പരിവർത്തനങ്ങൾക്കു വിധേയമായി നിരന്തര കലാപ്രവർത്തനങ്ങളിലൂടെ സ്വയം ശാക്തീകരിക്കപ്പെടേണ്ടതുണ്ടെന്ന തിരിച്ചറിവാണ് ക്യാൻവാസ് കൂട്ടായ്മയുടെ പ്രവർത്തനങ്ങളെ നയിച്ചുകൊണ്ടിരിക്കുന്നത്-

സാനു രാമകൃഷ്ണൻ ക്യാമ്പ് ഡയറക്ടർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, ART
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.