SignIn
Kerala Kaumudi Online
Thursday, 18 April 2024 2.16 PM IST

പാലക്കുന്ന് പത്താമുദായ ഉത്സവത്തിന് കുലകൊത്തി

palakkunnu-
പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര പത്താമുദയ ഉത്സവത്തിന് മുന്നോടിയായുള്ള കുലകൊത്താൽ

പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ പത്താമുദയത്തിന് ഞായറാഴ്ച കുലകൊത്തി. കുലകൊത്തി നടത്തുന്ന നാലു പ്രധാന ഉത്സവങ്ങളിൽ ആദ്യത്തെതിനാണ് തുലാം സംക്രമ നാളിൽ കുലകൊത്തിയത്‌. 26 ന് രാത്രി 9.30ന് ഭണ്ഡാരവീട്ടിൽ നിന്ന് എഴുന്നള്ളത്ത് ക്ഷേത്രത്തിലേക്ക് പുറപ്പെടും.

27 ന് കലശാട്ട് കൊടിയില വയ്ക്കൽ, നിവേദ്യസമർപ്പണം തുടർന്ന് പത്താമുദയ എഴുന്നള്ളത്തുമുണ്ടാകും. പുത്തരിസദ്യ കഴിഞ്ഞു ഉച്ചയ്ക്ക് ശേഷം ഭണ്ഡാര വീട്ടിലേക്ക് തിരിച്ചെഴുന്നള്ളത്തോടെ സമാപനം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പതിവ് സമൂഹ പുത്തരിസദ്യ ഉണ്ടായിരിക്കില്ലെന്ന് ഭാരവാഹികൾ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, PATHAMAUDAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.