മാഹി: മയ്യഴി പെരുന്നാളിനോടനുബന്ധിച്ച് നിത്യേന ആയിരങ്ങൾ വന്നെത്തുന്ന മാഹി പള്ളി പരിസരം, ടാഗോർ ഉദ്യാനം, മഞ്ചക്കൽ ബോട്ട് ഹൗസ്, ഗവ. ഹൗസ് പരിസരം തുടങ്ങിയ പൊതു ഇടങ്ങൾ കൊവിഡ് പശ്ചാത്തലത്തിൽ മാഹി സി.എച്ച്. സെന്റർ വളണ്ടിയർമാർ ഫോഗിംഗ് നടത്തി അണുവിമുക്തമാക്കി. പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് അണു നശീകരണം.
ടാഗോർ ഉദ്യാന കവാടത്തിൽ സി.എച്ച്.സെന്റർ പ്രസിഡന്റ് എ.വി. യൂസഫിന്റെ അദ്ധ്യക്ഷതയിൽ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. കെ. നംഷീർ, എ.വി. താഹ, സി.പി. ഉബൈസ്, മിസ്ഹബ് കുനിയിൽ, എ.വി. അഫ്നാസ്, വി.പി. ഫർഹാൻ, മുഹമ്മദ് അനീസ്, സി.കെ.വി. ശാമിർ എന്നിവർ നേതൃത്വം നൽകി.