കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 271 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 14.88 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 4 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 420 പേർ രോഗമുക്തി നേടി.
നിലവിൽ 2788 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളതെന്ന് ഡി.എം.ഒ ഡോ.ആർ.രേണുക പറഞ്ഞു. ഇവരിൽ 2553 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്. ഇതുവരെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,22,002 ആയി. ആകെ 1,18,467 പേർ രോഗമുക്തരായി.
ഇന്നലെ 728 പേരാണ് നിരീക്ഷണത്തിലായത്. ഇവരിൽ 25 പേർ ആശുപത്രിയിലാണ്. 890 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 9623 പേർ.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1181 സാമ്പിളുകളാണ് ഇന്നലെ പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ പരിശോധനയ്ക്ക് വിട്ടത് 8,12,592 സാമ്പിളുകളാണ്. ഇതിൽ 8,10,704 എണ്ണത്തിന്റെ ഫലം ലഭിച്ചു. 6,88,702 പേർ നെഗറ്റീവും 1,22,002 പേർ പോസിറ്റീവുമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |