SignIn
Kerala Kaumudi Online
Saturday, 20 April 2024 5.29 AM IST

യാത്രാദുരിതം തീരാതെ പാടിക്കര വയൽ റോഡ് നിവാസികൾ

mula

കൽപറ്റ: കണിയാമ്പറ്റ പഞ്ചായത്തിലെ വരദൂർ വാർഡിലുള്ള പാടിക്കര വയൽറോഡ് നിവാസികളുടെ യാത്രാദുരിതത്തിനു അറുതിയായില്ല. വയൽ റോഡിൽനിന്നു താഴെ കരണിയിലേക്കുള്ളതിൽ 500 മീറ്റർ മൺപാത ടാർ ചെയ്യാത്തതാണ് യാത്രാദുരിതത്തിനു കാരണം. റോഡിനോട് ചേർന്നുള്ള റിസോർട്ട് വളപ്പിലെ മുളകൾ വളർന്നു പന്തലിച്ചു പുറത്തേക്കു ചാഞ്ഞതും യാത്ര ദുർഘടമാക്കുന്നു.
താഴെ കരണിയിൽനിന്നു പാടിക്കര വയൽ റോഡിലേക്കു ഒരു കിലോമീറ്ററാണ് ദൂരം. ഇതിൽ 500 മീറ്റർ ടാർ ചെയ്തു സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്. അവശേഷിക്കുന്ന മൺപാതയിൽ മഴക്കാലത്തു കാൽനട പോലും ദുഷ്‌കരമാണ്. ഇതിനു പുറമേയാണ് മുളകൾ റോഡിലേക്കു ചാഞ്ഞതുമൂലമുള്ള പ്രയാസം. റോഡ് ടാർ ചെയ്യണമെന്നു പ്രദേശവാസികൾ പഞ്ചായത്ത് അധികൃതരോട് നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടി വൈകുകയാണ്. റോഡിലേക്കു ചാഞ്ഞ മുളകൾ വെട്ടിനീക്കാൻ റിസോർട്ട് നടത്തിപ്പുകാരും കുട്ടാക്കുന്നില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, WAYANAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.