കൊച്ചി: ആയുർവേദ മേഖലകളിൽ തൊഴിൽ ലഭ്യത വർദ്ധിപ്പിക്കുന്ന നൈപുണ്യ വികസന കോഴ്സുകളും മത്സര പരീക്ഷാ പരിശീലനവും നൽകാൻ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ നേതൃത്വത്തിൽ എ.എം.എ.ഐ അക്കാഡമി ആരംഭിച്ചു. ആയുർവേദ ഡോക്ടർമാർക്ക് കുറഞ്ഞ ചെലവിൽ മികച്ച കോഴ്സുകൾ ലഭ്യമാക്കും. യൂറോപ്പ്, അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ആയുർവേദ ഡോക്ടർമാർക്കുള്ള സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്ന കോഴ്സുകളും ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അസോസിയേഷൻ ആസ്ഥാനമന്ദിരമായ അങ്കമാലി ആയുർവേദഭവൻ കേന്ദ്രീകരിച്ചാണ് അക്കാഡമി പ്രവർത്തിക്കുക.വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. രാജു തോമസ് അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |