SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.38 AM IST

7555 രോഗികൾ, 10.32% ടി.പി.ആർ

covid

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 7555 പേർ കൂടി കൊവിഡ് ബാധിതരായി. 24മണിക്കൂറിനിടെ 73,157സാമ്പിളുകൾ പരിശോധിച്ചു. 10.32ശതമാനമാണ് ടി.പി.ആർ. 74 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 7162പേർ സമ്പർക്കരോഗികളാണ്. 278പേരുടെ ഉറവിടം വ്യക്തമല്ല.

44 പേരാണ് പുറത്ത് നിന്നും വന്നവർ. 71 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. അതേസമയം ചികിത്സയിലായിരുന്ന 10,773പേർ രോഗമുക്തി നേടി.158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാർഡുകളാണ് പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ളത്. ആകെ രോഗികൾ -

48,54,321, ആകെ മരണം 26,865.

വ്യാപനം കുറയുന്നു

സംസ്ഥാനത്ത് രോഗവ്യാപനത്തിൽ കുറവ്. തൃശൂർ 998, എറണാകുളം 975, തിരുവനന്തപുരം 953, കോഴിക്കോട് 746, കോട്ടയം 627, കൊല്ലം 604, കണ്ണൂർ 446, മലപ്പുറം 414, പത്തനംതിട്ട 377, ഇടുക്കി 365, പാലക്കാട് 345, ആലപ്പുഴ 303, വയനാട് 271, കാസർകോട് 131 എന്നിങ്ങനെയാണ് ജില്ലകളിലെ സ്ഥിതി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.