കൊച്ചി: കൊച്ചി മെട്രോ സ്റ്റേഷനുകളിൽ വാണിജ്യ സ്ഥലങ്ങളിൽ സെലക്ടഡ് ബിസിനസ് ആരംഭിക്കുന്നതിനുള്ള ലേലം അടുത്തമാസം 2, 3, 5, 6 തിയതികളിൽ എറണാകുളം ടൗൺ ഹാളിൽ നടക്കും. താൽപ്പര്യമുള്ള കക്ഷികളുടെ സംശയ നിവാരണത്തിനുള്ള പ്രീ ബിഡ് മീറ്റിംഗ് ഇന്ന് രാവിലെ 10:00 മുതൽ കെ.എം.ആർ.എൽ കോർപ്പറേറ്റ് ഓഫീസിൽ നടക്കും. എല്ലാ സ്റ്റേഷനിലും ലേല പ്രക്രിയയിലൂടെ റീട്ടെയിൽ ബിസിനസ് സ്ഥാപിക്കാനുള്ള അവസരമാണ് കൊച്ചി മെട്രോ കോർപ്പറേഷൻ ഒരുക്കുന്നത്.22 സ്റ്റേഷനുകളിലുമായി ഏകദേശം 300 ൽപ്പരം വാണിജ്യ ഇടങ്ങൾ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ കൊച്ചി മെട്രോയുടെ ഔദ്യോഗിക വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |