SignIn
Kerala Kaumudi Online
Tuesday, 16 April 2024 5.57 PM IST

മണ്ണിടിച്ചിൽ: പുത്തൂരിൽ 80 കുടുബങ്ങളെ മാറ്റി

mannidichal

ഒല്ലൂർ: പുത്തൂർ പഞ്ചായത്തിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന പുത്തൻകാട്, മഞ്ചേരി പ്രദേശത്തെ 30 കുടുംബങ്ങളെ കളക്ടറുടെ നിർദ്ദേശപ്രകാരം ഒഴിപ്പിച്ചു. ചിറ്റക്കുന്ന് മേഖലയിലെ 50 വീട്ടുകാർക്ക് ഒഴിയാനായി നോട്ടീസ് നൽകി. ഇവർക്കായി സെന്റ് ജോൺസ് അക്കാഡമിയിൽ ക്യാമ്പ് സജ്ജമാക്കി. എന്നാൽ പലരും ബന്ധുവീടുകളിൽ പോകാൻ തയ്യാറെടുത്തിരിക്കുകയാണ്. കോക്കാത്ത് കോളനിയിൽ നിന്നും ഒഴിപ്പിച്ചവരെ പുത്തൂർ എൽ.പി സ്‌കൂളിലാണ് താമസിപ്പിച്ചിരിക്കുന്നത്.

ഇതിനിടെ ചില വീട്ടുകാർ സ്ഥലത്ത് നിന്ന് ഒഴിയില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയത് തർക്കത്തിന് ഇടയാക്കി. തുടർന്ന് പൊലീസ് രംഗത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. തഹസിൽദാർ ജയശ്രീ, ഡെപ്യൂട്ടി തഹസിൽദാർ ലിഷ, പുത്തൂർ വില്ലേജ് ഓഫീസർ മഹേശ്വരി, കൈനൂർ വില്ലേജ് ഓഫീസർ ദീപ, പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ, ഒല്ലൂർ സി. ഐ ബെന്നി ജേക്കബ്, എസ്.ഐ അനുദാസ്, പഞ്ചായത്തംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഒഴിപ്പിക്കൽ. ഇന്നലെ രാവിലെ മുതൽ മേഖലയിൽ കനത്ത മഴയാണ് .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, PUTHOOR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.