SignIn
Kerala Kaumudi Online
Friday, 19 April 2024 12.14 PM IST

വരയിലും വർണങ്ങളിലും സ്വാതന്ത്ര്യം തുടിക്കുമ്പോൾ...

chithra
തലപ്പുഴ ദി മോണിംഗ് മിസ്റ്റിൽ ആരംഭിച്ച ചിത്രകലാ ക്യാമ്പിൽ നിന്ന്

മാനന്തവാടി: സ്വാതന്ത്ര്യത്തിന്റെ അർത്ഥവ്യാപ്തി തേടിയുള്ള സഞ്ചാരമാണ് ഈ ചിത്രങ്ങളിൽ. 'കാൻവാസ്" ആർട്ട് ടീച്ചേഴ്സ് ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തിൽ തലപ്പുഴയിലെ 'ദി മോണിംഗ് മിസ്റ്റി"ൽ ഒരുക്കിയ 'ലിബർട്ടി 'ചിത്രകലാക്യാമ്പ് സ്വാതന്ത്ര്യത്തിന്റെ നാനാർത്ഥങ്ങൾ തേടിയുള്ള കലായാത്രയായി മാറുകയാണ്.

പരിമിതികളെ മറി കടക്കുമ്പോൾ സാദ്ധ്യമാകുന്ന മാനവികതയുടെ പ്രഖ്യാപനങ്ങളാണ് സ്വാതന്ത്ര്യമെന്ന് കലാകാരന്മാരുടെ കൂട്ടായ്മ ആസ്വാദകരെ ഓർമ്മിപ്പിക്കുകയാണ്. ശ്രീനാരായണ ഗുരുദേവൻ, ഗാന്ധിജി, നെഹ്റു തുടങ്ങിയവരുടെ ദാർശനികതലങ്ങളെ സ്പർശിച്ചുള്ളതാണ് 'ലിബർട്ടി" ചിത്രകലാ ക്യാമ്പ്. 'സമത്വ"ത്തിൽ ഊന്നിയായിരുന്നു ആദ്യക്യാമ്പ്. ഇനി അടുത്തത് ജനാധിപത്യത്തിൽ കേന്ദ്രീകരിച്ചായിരിക്കും.

ക്യാമ്പിൽ വിവിധ ജില്ലകളിൽ നിന്നായി പതിനഞ്ചോളം കലാകാരന്മാരാണ് പങ്കെടുക്കുന്നത്. ദേശീയ, അന്തർദ്ദേശീയ തലത്തിലുള്ള പ്രദർശനങ്ങൾക്കു പുറമെ കൊവിഡ് കാലത്ത്
വെർച്വൽ ഗാലറിയുമൊരുക്കിയിട്ടുണ്ട് 'കാൻവാസ്".

ദ്വിദിന ക്യാമ്പിന്റെ ഉദ്ഘാടനം തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയി നിർവഹിച്ചു. ടി.കെ.പുഷ്പൻ അദ്ധ്യക്ഷനായിരുന്നു. സാനു രാമകൃഷ്ണൻ, ബഷീർ ചിത്രകൂടം, സണ്ണി മാനന്തവാടി, കെ.ആർ.ബാബു, ടി.കെ.ഷജിൽ, ബാബു കൊണ്ടോട്ടി, രാമചന്ദ്രൻ മംഗലത്ത്, ഷെഫീഖ് തിരുമല, സജയ് കുമാർ എന്നിവർ പ്രസംഗിച്ചു. എം.ആർ.സുരേഷ് സ്വാഗതം പറഞ്ഞു.

'' നിരന്തര കലാപ്രവർത്തനങ്ങളിലൂടെ സ്വയം ശാക്തീകരിക്കപ്പെടേണ്ടതുണ്ട്. ഈ തിരിച്ചറിവിലാണ് കാൻവാസ് കൂട്ടായ്മ നീങ്ങുന്നത്.

സാനു രാമകൃഷ്ണൻ,
ക്യാമ്പ് ഡയറക്ടർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.