തിരുവനന്തപുരം : വിദേശത്ത് മെഡിക്കൽ പഠനം നടത്തുകയായിരുന്ന പെൺകുട്ടിയുമായി സ്നേഹ ബന്ധം നടിച്ച് ,അവധിക്ക് നാട്ടിലെത്തിയപ്പോൾ തിരുവനന്തപുരം എയർപോർട്ടിന് സമീപത്തെ ഹോട്ടൽ റൂമിൽ വച്ച് പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിലായി. എറണാകുളം പള്ളിപ്പുറം ചേറായിൽ സ്വദേശി ആഷിക്കിനെയാണ് (22 ) വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത് .
പ്രതി പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടിരുന്നു.
വലിയതുറ പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . ശംഖുംമുഖം എ.സി.പി ഡി.കെ.പൃഥ്വിരാജിന്റെ നിർദ്ദേശ പ്രകാരം ഇൻസ്പെക്ടർ പ്രകാശ്, സി.പി.ഒ മാരായ ജിജി, മുഹമ്മദ് താസിം എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കേസ് എറണാകുളം റൂറൽ പൊലീസിന് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |