ഗുരുവായൂർ: കനത്ത മഴയിൽ ഗുരുവായൂരിലെ മിക്ക റോഡുകളും വെള്ളത്തിനടിയിലായി. മമ്മിയൂർ ക്ഷേത്രത്തിന് മുന്നിലെ റോഡ് വെള്ളത്തിൽ മുങ്ങി. മമ്മിയൂർ ജംഗ്ഷനിൽ നിന്നും ഗുരുവായൂരിലേയ്ക്കുള്ള റോഡിൽ വെള്ളക്കെട്ടായതോടെ ഈ വഴിയുള്ള ഗതാഗതം പൊലീസ് നിർത്തലാക്കി. മാവിൻചുവട് റോഡ്, ശ്രീകൃഷ്ണ സ്ക്കൂളിന് സമീപത്തെ റോഡ്, പഞ്ചാരമുക്ക്, ഗാന്ധിനഗർ, അങ്ങാടിത്താഴം, കാരക്കാട്, നളന്ദ ജംഗ്ഷൻ, തമ്പുരാൻപടി, മാണിക്കത്ത് പടി റോഡ്, തൈക്കാട് തിരിവ് എന്നിവിടങ്ങളിലും കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്. റോഡിൽ വെള്ളം കയറിയതോടെ ഗതാഗതക്കുരുക്കുമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |