SignIn
Kerala Kaumudi Online
Saturday, 20 April 2024 9.03 AM IST

ലയൺസ് ക്വസ്റ്റ് 19, 20 തീയതികളിൽ

തിരുവില്വാമല: ലയൺസ് ക്ലബ് ഇന്റർനാഷണൽ സ്‌കൂളുകളിൽ നടപ്പാക്കുന്ന ലയൺസ് ക്വസ്റ്റ് 19, 20 തിയ്യതികളിൽ തിരുവില്വാമലയിൽ നടക്കും. കുട്ടികളുടെ സ്വഭാവരൂപീകരണം, വ്യക്തിത്വ വികാസം, ജീവിത നൈപുണ്യം, ആത്മനിയന്ത്രണം, ഉത്തരവാദിത്വം, മാനസിക സമ്മർദം നിയന്ത്രിക്കാൻ കുട്ടികളെ പര്യാപ്തമാക്കുക, അവ പരിഹരിക്കാൻ അദ്ധ്യാപകരേയും രക്ഷാകർത്താക്കളേയും പ്രാപ്തരാക്കുക എന്നിവയാണ് ലയൺസ് ക്വസ്റ്റിലൂടെ ക്ലബ് ലക്ഷ്യം വയ്ക്കുന്നത്. ആറ് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ കുട്ടികളാണ് ലയൺസ് ക്വസ്റ്റിൽ ഉൾപ്പെടുക. ആദ്യഘട്ടത്തിൽ അദ്ധ്യാപകർക്കാണ് പരിശീലനം. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ജോർജ്ജ് മൊറേലി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും. ലയൺസ് ക്ലബ് മൾട്ടിപ്പിൾ കോ-ഓർഡിനേറ്ററും ഇന്റർനാഷണൽ ട്രയിനറുമായ വർഗീസ് വൈദ്യൻ ക്ലാസെടുക്കും. ലയൺസ് ക്വസ്റ്റ് ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ അഡ്വ. എൽദോ പൂക്കുന്നേൽ, പ്രോഗ്രാം കോ-ഓർഡിനേറ്റർ കൃഷ്ണകുമാർ പലേരി ,രാം കുമാർ പല്ലക്കാട് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.